പേരാമ്പ്ര: പേരാമ്പ്രയില്‍ മധ്യവയസ്‌ക കുഴഞ്ഞു വീണ് മരിച്ചു. അടുക്കത്ത് സ്വദേശി കിളച്ച പറമ്പില്‍ ഹാജറ (59) ആണ് മരിച്ചത്.

ഇന്നലെ രാത്രി പാറക്കടവിലുള്ള മകളുടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതയായി കിടന്ന വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആസ്വാഭാവിക മരണത്തിന് പേരാമ്പ്ര പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഖബറടക്കം വൈകിട്ട്.
ഭര്‍ത്താവ് അമ്മദ്. മക്കള്‍ ഹാരിസ്, ഹസീന, റഹ്സാന്‍. മരുമക്കള്‍ സലീം, ഷബിന.
Middle-aged woman collapses and dies in Perambra