മുയിപ്പോത്ത്: ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം ഉത്സവാഘോഷം സമാപിച്ചു. ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് ഉത്സവാഘോഷം നടന്നത്. 5 ന് രാവിലെ ഗണപതിഹോമം, തന്ത്രി -ചെറുവോട്ടില്ലം ദേവരാജന്‍ നമ്പിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.

തുടര്‍ന്ന് ഏപ്രില്‍ 6 ന് ഇളനീര്‍ കുല വരവ് , തിറ വെള്ളാട്ടങ്ങള്‍, താലപ്പൊലി വരവ്, തണ്ടാന്‍ വരവ് എന്നിവയും നടന്നു. ഏപ്രില്‍ 7 ന് ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, ഗുരു തിറ, പ്രസാദ ഊട്ട് വൈകുന്നേരം മേലേരി പെരുക്കത്തോടെ ചാമുണ്ഡി തിറയോടുകൂടി ഉത്സവാഘോഷം സമാപിച്ചു.
Chathot Meethal Kuttichathan Temple festival celebrations conclude at muyippoth