പേരാമ്പ്ര : ജിയുപിഎസ് വാളൂരില്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ക്ലാസ് റൂം വിഷയങ്ങളിലൂടെ നേടിയ ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുകൊണ്ടുള്ള നൂതനകര്‍മ്മ പദ്ധതിയായ ക്രിയേറ്റീവ് കോര്‍ണറിന്റെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെയും എസ്എസ്‌കെ യുടെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.ക്രിയേറ്റീവ് കോര്‍ണറിന്റെ ജില്ലാ തല ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു. വിവിധ ശാസ്ത്ര വിഷയങ്ങളിലും അനുയോജ്യമായ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കുക വഴി ജീവിത നൈപുണ്യങ്ങള്‍ വികസിക്കുകയും വിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ധാരണ രൂപീകരിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ ക്രിയാത്മകതയും,ചിന്താശേഷിയും, സര്‍ഗാത്മകതയുംഒരുപോലെ പരിപോഷിപ്പിക്കപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ പേരാമ്പ്ര ബിആര്‍സി പരിധിയില്‍ ജിയുപി എസ് വാളൂരില്‍ മാത്രമാണ് ക്രീയേറ്റീവ് കോര്‍ണര്‍ അനുവദിച്ചിട്ടുള്ളത്. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കിം മുഖ്യാതിഥിയായി. പ്രധാന അധ്യാപകന്‍ വി.കെ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ്, ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ കെ.ഷാജിമ, പിടിഎ പ്രസിഡണ്ട് പി.ഷാനവാസ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ കെ.നസീമ, പി.എം ബീരാന്‍ കോയ, പി.അബ്ദുല്‍ ശങ്കര്‍ , ടി.പി നാസര്‍, കെ.കുഞ്ഞബ്ദുള്ള ,കെ.സജീവന്‍, ഹുമൈല്‍ ഹസ്സന്‍, എം.കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം ടി.വി ഷിനി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എ.ഷീബ നന്ദിയും പറഞ്ഞു.
Creative Corner District Level Inauguration