കൂത്താളി : കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് കൂത്താളി പഞ്ചായത്ത് യുഡിഎഫ് രാപ്പകല്‍ സമരം സമാപന പൊതുയോഗം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറര്‍ സി എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കേരളം ലഹരിയുടെ പിടിയില്‍ അമരുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൂത്താളി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, പി.സി രാധാകൃഷ്ണന്‍, പി.ടി അഷ്‌റഫ്, കെ.ടി കുഞ്ഞമ്മദ്, മോഹന്‍ദാസ് ഒണിയില്‍, തണ്ടോറ ഉമ്മര്‍, ബിനോയ് ശ്രീവിലാസ്, പി.സി ഉബൈദ്, ഷിജു പുലിയോട്ട്, കെ.കെ യൂസഫ്, മുഹമ്മദ് ലാല്‍ കെഎംഎസ്, ഇ അഹമ്മദ് ഹാജി, ഐശ്വര്യ നാരായണന്‍, കെ ഇബ്രാഹിം, എന്‍.കെ അസീസ്, പത്മ പത്മാവതി അമ്മ, കെ.പി സിറാജ്, കെ.പി രാജന്‍, സജീര്‍ പുല്ല്യോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Drug abuse: CH Ibrahimkutty in government's crosshairs