---
title: "അസറ്റ് വായനാമുറ്റം സന്ദര്‍ശിച്ച് ശരണ്‍കുമാര്‍ ലിംബാളെ "
english_title: "Sharankumar Limbale visits the Asset Reading Room"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281907/sharankumar-limbale-visits-the-asset-reading-room"
published_at: "2025-04-07T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3a05026334_fgfg.jpg"
keywords: []
---

# അസറ്റ് വായനാമുറ്റം സന്ദര്‍ശിച്ച് ശരണ്‍കുമാര്‍ ലിംബാളെ 

> **Lead Summary:** **പേരാമ്പ്ര :** മറാത്തി എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റും ആയ ശരണ്‍ കുമാര്‍ ലിംബാളെ കടിയങ്ങാട്ടെ അസറ്റ് വായനാമുറ്റം സന്ദര്‍ശിച്ചു. സ്വാതന്ത്ര്യം നേടി 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര :** മറാത്തി എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റും ആയ ശരണ്‍ കുമാര്‍ ലിംബാളെ കടിയങ്ങാട്ടെ അസറ്റ് വായനാമുറ്റം സന്ദര്‍ശിച്ചു. സ്വാതന്ത്ര്യം നേടി 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ 200 ഓളം ഉന്നതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം അടുത്തറിയുന്നതിനും വേണ്ടി വീണ്ടും പേരാമ്പ്ര സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

40 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കയ്യൊപ്പിട്ട പുസ്തകങ്ങള്‍ ലൈബ്രറിക്ക് സമ്മാനിച്ചു.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, സത്യന്‍ കടിയങ്ങാട്, പെരിഞ്ചേരി കുഞ്ഞമ്മദ്, വി.കെ മൊയ്തു, എം.പി.കെ അഹമ്മദ് കുട്ടി, സി.എച്ച് രാജീവന്‍, രദീപ് പാലേരി, പി.സി മുഹമ്മദ് സിറാജ്, അര്‍ജുന്‍ കടിയങ്ങാട്, പി.സി മുഹമ്മദ് സിറാജ്, കെ അരുണ്‍കുമാര്‍, പി.സി ഉബൈദ് തുടങ്ങിയവര്‍ സംസാരിച്ചു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടര്‍ ടി സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281907/sharankumar-limbale-visits-the-asset-reading-room)