മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരം സമാപിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെയും ലഹരി വ്യാപനത്തില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതക്കെതിരെയുമാണ് സമരം സംഘടിപ്പിച്ചത്.
ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍, കെ.എം.എ അസീസ്, കെ.പി രാമചന്ദ്രന്‍, മുജീബ് കോമത്ത്, സി.എം ബാബു, കെ.പി വേണുഗോപാല്‍, ആന്തേരി ഗോപാലകൃഷ്ണന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, സുധാകരന്‍ പുതുക്കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.
The day-night strike organized by the UDF committee in Meppayyur has concluded