മുളിയങ്ങല്‍: ചേനോളി സമത റസിഡന്‍സ് അസോസിയേഷന്‍ മൂന്നാം വാര്‍ഷികാഘോഷവും കുംടുംബ സംഗമവും നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വയലാളി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമേഷ് തിരുവോത്ത്, രജിഷ കൊല്ലബത്ത്, തുമ്പക്കണ്ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ ജിതേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപടികളും അരങ്ങേറി.
Samatha Residence Association organized its annual celebration at perambra