കരുവണ്ണൂര്‍: കരുവണ്ണൂര്‍ ജിയുപി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷം സമുചിതമായി ആഘോഷിച്ചു. പരിപാടി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

മിമിക്രി ആര്‍ട്ടിസ്റ്റ് സുധന്‍ കൈവേലി മുഖ്യ അതിഥിയായിരുന്നു. ലോഗോ പ്രകാശനവും, സ്റ്റേജ് ഗ്രീന്‍ റൂം പ്രഖ്യാപനവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത നടത്തി.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, നിഷ പുതിയോട്ടും കണ്ടി നടുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ടി.സി സുരേന്ദ്രന്‍ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, അഷറഫ് പുതിയ പുറം, എ.സി ഉമ്മര്‍, എന്‍ രവീന്ദ്രന്‍, സി.എം ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പിടിഎ പ്രസിഡന്റ് എ.കെ സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം അഭിലാഷ് നന്ദിയും പറഞ്ഞു.
Karuvannur GUP School celebrated its annual festival in a fitting manner