തുറയൂര്‍: ടാസ്‌ക് തുറയൂര്‍ സംഘടിപ്പിക്കുന്ന 28-ാം മത് അഖിലേന്ത്യ വോളിബോള്‍ മത്സരത്തിലെ ഡിപ്പാര്‍ട്‌മെന്റ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മി ജേതാക്കളായി.

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോയ്‌സിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു വിജയം. വാശിയേറിയ മത്സരത്തില്‍ ആദ്യ രണ്ട് സെറ്റ് ജയിച്ച ഇന്ത്യന്‍ ആര്‍മി ആദ്യമേ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടുള്ള സെറ്റ് വിജയിച്ച് ഇന്ത്യന്‍ എയര്‍ഫോയ്സ് കനത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ ആര്‍മിക്കെതിരെ ഉയര്‍ത്തിയത്.
കനത്ത പോരാട്ടം നടന്ന നാലാം സെറ്റ് മത്സരം ഇന്ത്യന്‍ ആര്‍മി വിജയിച്ചതോടെ കനക കിരീടം ചൂടുകയായിരുന്നു. ആദ്യം നടന്ന ജില്ലാ തല മത്സരത്തില്‍ ആതിഥേയരായ ടാസ്‌ക് തുറയൂര്‍ സയന്‍സ് സെന്റര്‍ വടകരയെ പരാജയപ്പെടുത്തി.
എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു ടാസ്‌ക്കിന്റെ ജയം. ജില്ലാ തല മത്സരത്തിലെ ബെസ്റ്റ് സെറ്ററായി അമലും ബെസ്റ്റ് അറ്റാക്കറായി അജിത്ത് തുമ്പിയും ബെസ്റ്റ് പ്ലെയറായി റിജാസും തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ മത്സരത്തിലെ ബെസ്റ്റ് ലിബറോ രമേഷും ബെസ്റ്റ് സെറ്ററായി ലാല്‍ സുജനും ബെസ്റ്റ് അറ്റാക്കറായി അശോക് ബിഷ്‌നോയിയും ബെസ്റ്റ് പ്ലെയറായി അമല്‍ തോമസും അര്‍ഹരായി.
അഖിലേന്ത്യ മത്സരത്തിലെ എവര്‍റോളിംഗ് ട്രോഫി അഫ്‌നാസ് മേക്കിലാട്ടും തെനങ്കാലില്‍ ഇസ്മായിലും റണ്ണേയ്‌സ് അപ്പ് ട്രോഫി കുന്നുമ്മല്‍ റസാക്ക് മണിയോത്ത് മൂസ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ജില്ലാ തല മത്സരത്തിലെ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി ഹംസ കോയിലോത്ത് എ.എം റഫീഖ് എന്നിവരും റണ്ണേയ്‌സ് അപ്പ് ട്രോഫി വി.പി അസ്സൈനാര്‍ എം.ടി റംഷിദ് എന്നിവരും ചേര്‍ന്ന് കൈമാറി.
Task Volleyball Fair; Indian Army wins