പേരാമ്പ്ര: നീലാബരി ക്രിയേഷന്‍സിന്റെ ബാനറില്‍ റിജീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ കണ്ണന്‍ 'എന്ന ഡിവോഷണല്‍ മ്യൂസിക് വീഡിയോ വിഷുദിനത്തില്‍ പ്രേക്ഷകരിലേക്ക്.

നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സുനീഷ് നീലാംബരിയാണ് എന്റെ കണ്ണന്‍ എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
രചന രാജന്‍ നടുവണ്ണൂരും, ക്യാമറ ബിജു സീനിയര്‍. എഡിറ്റിങ് നിര്‍വ്വഹണം അഭിലാഷ് കോക്കാട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി വൈറല്‍ വീഡിയോ ക്രിയേറ്റര്‍ എന്നതിലുപരി കണ്മഷി എന്ന ആല്‍ബത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി അവാര്‍ഡ് നേടിയ റിജീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആല്‍ബം എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രമുഖ തരങ്ങളോടൊപ്പം നിരവധി പുതുമുകളും ഈ ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്.കാഴ്ചക്കാര്‍ക്ക് ഒരു മനോഹര വിഷുക്കണി തന്നെയായിരിക്കും എന്റെ കണ്ണന്‍.
Devotional music video 'Ente Kannan' to be released on Vishu Day