പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ അവതരണ ഗാനം പ്രകാശനം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത സിനിമ ഗാന രചയിതാവ് രമേശ് കാവില്‍ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു.

അവതരണ ഗാനത്തിന്റെ രചന രാജന്‍ കല്‍പ്പത്തൂരും സംഗീതം പ്രേംകുമാര്‍ വടകരയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെയാണ് നൊച്ചാട് ഫെസ്റ്റ് നടക്കുന്നത്.
ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, എസ്.കെ അസ്സയിനാര്‍, കെ.കെ ഹനീഫ, വി.എം അഷറഫ്, വത്സന്‍ എടക്കോടന്‍, കെ.പി ആലിക്കുട്ടി, പി.പി മുഹമ്മദ് ചാലിക്കര , രാജന്‍ കല്‍പ്പത്തൂര്‍ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെ യർപേഴ്സൻ ഷിജി കൊട്ടാരക്കൽ,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.വി. ഷാനി, കെ അമ്പിളി, സുമേഷ് തിരുവോത്ത് തുടങ്ങിയവർ സംസാരിച്ചു. എടവന സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ വി.എം മനോജ് നന്ദിയും പറഞ്ഞു.
Nochad Fest; Presentation song released