പേരാമ്പ്ര: പേരാമ്പ്ര എയുപി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ജില്ലയിലെ കരുത്തരായ ടീമുകളെ അട്ടിമറിച്ച് പേരാമ്പ്ര എയുപി സ്‌കൂള്‍ കപ്പ് സ്വന്തമാക്കി. കെജിഎംഎസ് യു.പി. സ്‌കൂള്‍, കൊഴുക്കല്ലൂര്‍ റണ്ണറപ്പായി.
കോഴിക്കോട് ജില്ലയിലെ ഒന്‍പതോളം ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരങ്ങള്‍ പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദ് ഉദ്ഘാടനം ചെയ്തു.
District level football tournament; Perambra AUP School is the champion