അരിക്കുളം: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലി വമ്പിച്ച രീതിയില്‍ വിജയമാക്കാന്‍ വേണ്ടി മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി പദ്ധതികള്‍ ആവിശ്കരിച്ചു.

എല്ലാ ശാഖയില്‍ നിന്നും റാലിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും അടിയന്തിര ശാഖാകമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കാനും ശാഖാ തലത്തില്‍ വിളമ്പര ജാഥ നടത്താനും മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷനായി
എം.കുഞായന്‍ കുട്ടി, അമ്മത് പൊയിലങ്ങല്‍, പി.പി. കെ അബ്ദുള്ള, മുഹമ്മദ് സകരിയ്യ, കെ.എം അബ്ദുസ്സലാം, സലാം തറമ്മല്‍, മുഹമ്മദ് കാസിം, ഇ.കെ ബഷീര്‍, എന്‍.എം യൂസുഫ്, ഹസ്സന്‍മാവട്ട്, കെ.സി ഇബ്രാഹിം, എന്‍.എം അസീസ്, കെ.എം സുഹൈല്‍, കെ.പി മുഹമ്മദ് അരിക്കുളം, പി.അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു എന്‍.കെ അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. മുഹമ്മദ് നന്ദിയുംപറഞ്ഞു
Muslim League: Waqf Rally will be a huge success