പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ ആര്‍എന്‍സി ടീ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു. ചായയും വിവിധ തരം എണ്ണ കടികളും, പലഹാരങ്ങളും, ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങളും ടീ ടഹൗസില്‍ ലഭ്യമാണ്. നാടന്‍ രുചിയില്‍ 24 തരം പലഹാരങ്ങളും, എല്ലാവിധ ജ്യൂസുകളും ടീ ഹൗസ് ലഭിക്കും.

പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള ടീ ഹൗസ് ഉച്ചക്ക് പ്രവര്‍ത്തനം ആരംഭിച്ച് രാത്രി 1 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. മിതമായ നിരക്കിലും അതിരുചിയിലും ഉള്ള പലഹാരങ്ങളും, ജ്യൂസുകളും ഇവിടെ ലഭ്യമാണ്. ഇഎംഎസ് സഹകരണ ആശുപത്രി ജംഗ്ഷനു സമീപം ആര്‍എന്‍സി ടീ ഹൗസ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാദുഷാ അബ്ദുല്‍ സലാം ടീ ഹൗസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ സല്‍മ, കെ.എം ശ്രീനിവാസന്‍, കെ.എം ബാലകൃഷ്ണന്‍, മുനീര്‍ കുളങ്ങര, കെ.പി റസാഖ്, കെ.സി മുഹമ്മദ്, എം.കെ.സി കുട്ട്യാലി , സക്കീന ഗഫൂര്‍, സലീന ഷമീര്‍, യു.സി ഷംസുദ്ദീന്‍, ഹുസൈന്‍ കമ്മന, വി.ടി അബ്ദുല്‍ ഖയ്യും, എന്‍.കെ കുഞ്ഞിമുഹമ്മദ്, പി.കെ റഹീം, എം.സി മുഹമ്മദ്, ഷമീര്‍, ഷഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RNC Tea House begins operations on Perambra Bypass