മുയിപ്പോത്ത്: ചെറുവണ്ണൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് മഹാത്മ കോണ്‍ഗ്രസ്സ്‌കുടുംബ സംഗമം സംഘടിപ്പിച്ചു.ഡിസിസി അംഗം വി.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനും നാടിന്റെ വികസന മുരടിപ്പ് പരിഹരിക്കാനും യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡിസിസി മെമ്പര്‍ വി.ബി രാജേഷ് ആവശ്യപ്പെട്ടു. എ.കെ കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു.
ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍, വി.കെ നൗഫല്‍, കിഴക്കയില്‍ രവീന്ദ്രന്‍, ആനന്ദന്‍ കോറോത്ത്, കുഞ്ഞമ്മദ് കിണറ്റുംകര, കെ.പി ബാലഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വല്‍സല ടീച്ചര്‍ സ്വാഗത പറഞ്ഞ ചടങ്ങിന് ഷാനദാസ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ച് പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ അകവളപ്പില്‍ സൂപ്പി, അച്ചുതന്‍ നായര്‍ തുരുത്തിയില്‍, കുഞ്ഞിക്കണ്ണന്‍ പുറത്തൂട്ടയില്‍, പക്രന്‍ തയങ്കല്‍, പുതുക്കുടി അമ്മദ് എന്നിവരെ ആദരിച്ചു.
Mahatma Congress Family Gathering