പേരാമ്പ്ര: വിഷുക്കണി വെയ്‌ക്കേണ്ടത് തിങ്കളാഴ്ച പുലര്‍ച്ചെയാണങ്കിലും ഇന്നലെ വൈകുന്നേരം തന്നെ പേരാമ്പ്രയില്‍ പൊടിപൊടിച്ച കൊന്നപ്പൂകച്ചവടമായിരുന്നു. കുറച്ചു ദിവസമായി തിമിര്‍ത്തു പെയ്ത മഴയില്‍ പൂക്കളെല്ലാം കൊഴിഞ്ഞു പോയിരുന്നത് കൊണ്ട് തന്നെ പലരും ഇന്നലെ തന്നെ കൊന്നപ്പൂ വില കൊടുത്ത് വാങ്ങുന്ന തിരക്കിലായിരുന്നു.

ഈ പ്രാവിശ്യം വേനല്‍ച്ചൂടില്‍ കൊന്നപ്പൂക്കള്‍ നേരത്തെ വിരിഞ്ഞിരുന്നു. എന്നാല്‍ ശക്തമായ വേനല്‍ മഴയില്‍ പൂക്കളെല്ലാം നശിച്ചുപോയിരുന്നു. ഇത് കണി വെയ്ക്കാന്‍ കൊന്നപ്പൂക്കള്‍ കിട്ടാത്ത അവസ്ഥ സൃഷ്ട്ടിച്ചു.
വളരെ പ്രയാസപ്പെട്ട് പറിച്ചെടുത്ത കൊന്നപ്പൂക്കള്‍ വഴിയരികില്‍ കച്ചവടക്കാര്‍ നിരത്തി വെച്ചപ്പോള്‍ തന്നെ പേരാമ്പ്രയില്‍ ആവശ്യക്കാരുടെ തിരക്കേറിയിരുന്നു. എട്ടോ, പത്തോ കുലകള്‍ ചേര്‍ന്ന ഒരു പിടി കൊന്നപ്പൂക്കളുടെ കെട്ടിന് 50 രൂപയാണ് കച്ചവടക്കാര്‍ ഈടാക്കിയത്.
പറച്ചെടുക്കുമ്പോള്‍ പെട്ടെന്ന് പൂക്കള്‍ കൊഴിഞ്ഞു പോകുന്നത് കൊണ്ടും ഉയരമുള്ള മരത്തില്‍ കയറി പൂക്കള്‍ ഇറുത്ത് കൂടുതല്‍ ശേഖരിക്കാനും വളരെ വിഷമമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വെള്ളോട്ടുരുളിയിലെ വിഷുക്കണിയില്‍ ഏറെ സുന്ദരവും ഐശ്വര്യദായവവുമായ കാഴ്ചയാണ് ഈ പൂക്കള്‍.
മഞ്ഞത്തുകില്‍ ചാര്‍ത്തിയ ശ്രീ കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിരത്തി വെയ്ക്കുന്ന കണിക്കൊന്ന പൂക്കളുടെ ശോഭ അവര്‍ണ്ണനീയമാണ്. വിഷുക്കണിയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഇനമായത് കൊണ്ടു തന്നെ എത്ര കൊന്നപൂക്കളുണ്ടങ്കിലും വിറ്റഴിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് കച്ചവടക്കാരും പറയുന്നു.
There are no flowers to kill to make a trap at perambra