അരിക്കുളം: കാരയാട് എയുപി സ്‌കൂള്‍59-ാംവാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക പി.സി ഗീത, അധ്യാപിക പി.സുധാദേവി എന്നിവര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. 'സാര്‍ത്ഥകം 2025'എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എംഎല്‍എ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ആര്‍.പി ജയേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടറും കണ്ണൂര്‍ ഡിഎംഒ യുമായ ഡോ.പിയൂഷ് എം നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സിനിമാഗാന രചയിതാവ് നിധീഷ് നടേരി മുഖ്യാഥിതിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനി, ഗ്രാമപഞ്ചായത്ത് അംഗം വി.പി അശോകന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ നജീഷ് കുമാര്‍, പി ടിഎ പ്രസിഡന്റ് വി.പി രാജേഷ്, എം പിടി എ ചെയര്‍പേഴ്‌സണ്‍ മിസ്ല അന്‍സാരി, കെ.കെ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ സജീവന്‍ നമ്പൂതിരി, വി.എം ഉണ്ണി, സി.രാമദാസ്, അഹമദ് മൗലവി, ഇ.രാജന്‍, പ്രദീപന്‍ കണ്ണമ്പത്ത്, മുസ്തഫ സ്‌കൂള്‍ ലീഡര്‍ ജിയാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍വ്വീല്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാര്‍ക്കുള്ള ഉപഹാരങ്ങള്‍ ആര്‍.പി, ജയേഷ്, മിനി ചാലില്‍ എന്നിവര്‍ സമര്‍പ്പിച്ചു.ഗീത സുധാദേവി എന്നിവര്‍ മറുമൊഴി പ്രസംഗം നടത്തി. തുടര്‍ന്ന് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ജയ് ഹിന്ദ് അരങ്ങേറി.
വാര്‍ഷികത്തിന്റെ മുന്നോടിയായി നാടകകളരി, സബ്ജില്ല തലക്വിസ് മത്സരം, ഷട്ടില്‍ നൈറ്റ് മത്സരം, മെഡിക്കല്‍ ക്യാമ്പ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം,വിളംബര ഘോഷയാത്ര, കര്‍ട്ടന്‍ പേരാമ്പ്ര അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം ജീവിതം മനോഹരമാണ് എന്നിവകൂടി അരങ്ങേറി. പ്രധാനാധ്യാപകന്‍ വി.ജലീല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.വി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Karayad UP School Anniversary Celebration and Farewell