---
title: " എംഡിഎംഎ യുമായി ആവള സ്വദേശി പിടിയില്‍"
english_title: "Avala native arrested with MDMA at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/285031/avala-native-arrested-with-mdma-at-perambra"
published_at: "2025-04-22T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68073ac8883fd_appppp.jpg"
keywords: []
---

#  എംഡിഎംഎ യുമായി ആവള സ്വദേശി പിടിയില്‍

> **Lead Summary:** **പേരാമ്പ്ര:** മൂരികുത്തിയില്‍ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ആവള സ്വദേശി പൊലീസ് പിടിയില്‍.

## Article Content

**പേരാമ്പ്ര:** മൂരികുത്തിയില്‍ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ആവള സ്വദേശി പൊലീസ് പിടിയില്‍.

വില്‍പ്പനക്കായി എത്തിക്കുന്നതിനിടെയാണ് ആവള പെരിഞ്ചേരിക്കടവ് പട്ടേരി മണ്ണില്‍ മുജീബിന്റെ മകന്‍ മുബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.50 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

ഉപഭോക്താക്കള്‍ക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷിര്‍ എന്ന് പൊലീസ് പറഞ്ഞു.

പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ പി. ഷമീറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ സനേഷ്, ഡ്രൈവര്‍ സിപിഒ ബൈജു, ഹോം ഗാര്‍ഡ് രാമചന്ദ്രന്‍, പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/285031/avala-native-arrested-with-mdma-at-perambra)