ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആയുഷ് മിഷനും ഗ്രാമദീപം റസിഡന്‍സ് അസോസിയേഷന്‍ പിലാ റത്ത് താഴെയും സംയുക്തമായി എഴാം വാര്‍ഡില്‍ സൗജന്യ യോഗ ക്ലാസ് ആരംഭിച്ചു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വര്‍ദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളര്‍ത്തുക എന്നിവ ഉള്‍പ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങള്‍ക്ക് യോഗ പ്രശസ്തമാണ്.
തിരക്കേറിയ ജീവിത രീതികള്‍ക്കിടയില്‍, യോഗയ്ക്കായി കുറച്ച് വിലയേറിയ നിമിഷങ്ങള്‍ കണ്ടെത്തേണ്ടത് നിര്‍ണായകമാണ്. സമര്‍പ്പിത പരിശീലനത്തിന്റെ ഈ നിമിഷങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ അപാരമായ പുനരുജ്ജീവനം നല്‍കാന്‍ കഴിയും. ഇത് ദൈനംദിന ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയിലൂടെ സന്തുലിതവും സമാധാനവും കണ്ടെത്താന്‍ ആളുകളെ അനുവദിക്കുന്നു. സ്ത്രീകളും കുട്ടികളടക്കം നിരവധിപേരാണ് യോഗ ക്ലാസില്‍ പങ്കെടുക്കാനെത്തിയത്. വാര്‍ഡ് അംഗം എ.ബാലകൃഷ്ണന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ബിജു കുനിയില്‍ അധ്യക്ഷത വഹിച്ചു. യോഗ ട്രയിനര്‍ ശ്രീജിത്ത്, കെ.പി മാലതി, സി.കെ രാജന്‍ കെ.ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. പി.പി നാരായണന്‍ സ്വഗതം പറഞ്ഞ ചടങ്ങില്‍ എം.കെ ബിജു നന്ദിയു പറഞ്ഞു.
Free yoga class started in Cheruvannur