ലഹരി: വിദ്യാര്‍ത്ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരി: വിദ്യാര്‍ത്ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം
Apr 22, 2025 02:50 PM | By SUBITHA ANIL

കോഴിക്കോട്: ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ 'കളക്ടര്‍ക്കൊരു കത്ത്' ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം.

ലഹരി ഉപയോഗത്തിലെ വര്‍ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി ഉപയോഗത്തിന് പ്രേരകമാകുന്ന സാഹചര്യങ്ങള്‍ എന്നിവയെ കുറിച്ച ആശങ്കകള്‍, പരാതികള്‍, മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍, അവബോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ തുടങ്ങിയവ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടറെ കത്തിലൂടെ അറിയിക്കാം.

ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജന കൂട്ടായ്മയില്‍ പ്രചാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍.

ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന പുതുലഹരിയിലേക്ക് ഷെയര്‍ ലൗ നോട്ട് ഡ്രഗ്‌സ് പരിപാടിയോടനുബന്ധിച്ച് നശാ മുക്ത് അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ പിന്തുണയിലാണ് ക്യാമ്പയിന്‍.

കത്തുകള്‍ ഏപ്രില്‍ 30നകം ജില്ലാ കളക്ടര്‍, നമ്മുടെ കോഴിക്കോട് മിഷന്‍ റൂം, സി ബ്ലോക്ക്, രണ്ടാംനില, കോഴിക്കോട്, 673020 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370200.







Addiction: Students can share their concerns and ideas with the Collector through a letter

Next TV

Related Stories
എട്ടും എച്ചുമില്ലാതെ ഡ്രൈവിംഗ് ടെസ്റ്റ്; പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

May 16, 2025 04:29 PM

എട്ടും എച്ചുമില്ലാതെ ഡ്രൈവിംഗ് ടെസ്റ്റ്; പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

എട്ടും എച്ചും എടുക്കാതെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സംവിധാനങ്ങളുമായി...

Read More >>
അവധിക്കാല അധ്യാപക സംഗമത്തിന്റെ ആദ്യഘട്ടം

May 16, 2025 03:48 PM

അവധിക്കാല അധ്യാപക സംഗമത്തിന്റെ ആദ്യഘട്ടം

അവധിക്കാല അധ്യാപക സംഗമത്തിന്റെ ആദ്യഘട്ട പരിശീലനം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരഭിച്ചു. 540 അധ്യാപരാണ് ഒന്നു മുതല്‍ ഏഴുവരെയുള്ള വിവിധ...

Read More >>
രാപ്പകല്‍ സമര യാത്രക്ക് മേപ്പയ്യൂരില്‍ സ്വീകരണം നല്‍കി

May 16, 2025 03:42 PM

രാപ്പകല്‍ സമര യാത്രക്ക് മേപ്പയ്യൂരില്‍ സ്വീകരണം നല്‍കി

ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനം...

Read More >>
കുഞ്ഞിരാമന്‍ കിടാവ് കാലം സാക്ഷ്യപെടുത്തിയ ജന നേതാവ്; രമേശ് ചെന്നിത്തല

May 16, 2025 01:44 PM

കുഞ്ഞിരാമന്‍ കിടാവ് കാലം സാക്ഷ്യപെടുത്തിയ ജന നേതാവ്; രമേശ് ചെന്നിത്തല

സോഷ്യലിസ്‌റ് ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വാസിച്ച പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് കാലം...

Read More >>
സംസ്‌കൃതി ആദ്ധ്യാത്മിക വിദ്യാപീഠം ഉദ്ഘാടനം

May 16, 2025 01:20 PM

സംസ്‌കൃതി ആദ്ധ്യാത്മിക വിദ്യാപീഠം ഉദ്ഘാടനം

ദശാബ്ദത്തിലേറെക്കാലമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാരിക...

Read More >>
ചങ്ങരോത്ത് ഇനി കലയുടെ ദിനരാത്രങ്ങള്‍

May 16, 2025 12:20 PM

ചങ്ങരോത്ത് ഇനി കലയുടെ ദിനരാത്രങ്ങള്‍

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് ദൃശ്യം 25 ന് ഇന്ന്...

Read More >>
Top Stories










News Roundup