പേരാമ്പ്ര: ഡികെടിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണജാഥയുടെ മുന്നോടിയായി മുന്‍ ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.സി രാധാകൃഷ്ണന്റെ കായണ്ണയിലെ സ്മൃതി കുടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍ പാലങ്ങാട്, സംസ്ഥാന കമ്മിറ്റി അംഗം മഹിമ രാഘവന്‍ നായര്‍, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ശശിധരന്‍ മങ്ങര, കായണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പൊയില്‍ വിജയന്‍, മേഘനാഥന്‍, പി.പി ശ്രീധരന്‍, ഉന്തുമ്മല്‍ നാരായണന്‍, പി.സി വിജയന്‍, എം.കെ ബാലകൃഷ്ണന്‍, എം.വി ശശീന്ദ്രന്‍, പി.സി മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
DKTF District Vehicle Promotion Rally; PC Radhakrishnan offered floral tributes at Smriti Kudiram