പേരാമ്പ്ര: ചെമ്പനോടയിലെ ചെറുപിള്ളാട്ട് നായിക് സി.ടി. അഗസ്റ്റി (തങ്കച്ചന്‍ - 56) (ജവാന്‍)ബാംഗ്‌ളൂര്‍ മിലിട്ടറി ആശുപത്രിയില്‍ അന്തരിച്ചു.ലീവില്‍ നാട്ടിലെത്തിയ ശേഷം മസ്തിഷ്‌കാഘാതം സംഭവിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു ശേഷം ബാംഗ്‌ളൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

മൃതദേഹം ഇന്ന് ചെമ്പനോടയിലെ വീട്ടിലെത്തിക്കും.സംസ്‌കാരം നാളെ കാലത്ത് 10മണിക്ക് ചെമ്പനോട സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍. ഭാര്യ വിലങ്ങുപാറ കുടുംബാഗം ജോളി അഗസ്റ്റിന്‍ (പ്രധാനാധ്യാപിക സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ചെമ്പനോട).മക്കള്‍ അലീന (നേഴ്‌സ്), ആല്‍ഫ്രഡ് ( യുകെ), അന്ന മരിയ (ജര്‍മ്മനി).
സഹോദരങ്ങള്‍ മേരി നാലൊന്നു കാട്ടില്‍ (ചെമ്പനോട), വിനയകുമാരി കരുമത്തിയില്‍ (ഇരിട്ടി), ചിന്നമ്മ തൈപ്പറമ്പില്‍ (പെരുവണ്ണാമൂഴി) ആനന്ദകുമാര്‍( രാജു) റിട്ട. പോലീസ് ഓഫീസര്‍ (കുണ്ടുതോട)്, ജോര്‍ജ് (പശുക്കടവ്), ത്രേസ്യ (ജിജി) ഇടച്ചേരിക്കുന്നേല്‍ (ചെമ്പനോട) (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍).
Jawan Chembanoda's Cherupillat Naik C.T. Agusty (Thankachan) passes away