കോഴിക്കോട് : കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന നേതൃസംഗമം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം വലിയ ധൂര്‍ത്തു നടത്തുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും, ന്യായമായ ആവശ്യങ്ങള്‍ക്കായി സഹന സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടേയും അംഗന്‍വാടി ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിമുഖത പുലര്‍ത്തുന്ന സര്‍ക്കാര്‍ ആഘോഷങ്ങളുടെ പന്തലിനും പരസ്യത്തിനുമായി കോടിക്കണക്കിനു രൂപയാണ് ധൂര്‍ത്തടിക്കുന്നതെന്നും,പൊതു സമൂഹം ഇത് തിരിച്ചറിയുമെന്നുംഅദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി, രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, ചക്രപാണി കുറ്റ്യാടി, ഷെഫീഖ് തറോപ്പൊയില്‍, സലീം പുല്ലടി, കെ.എം.നിസാര്‍, പ്രദീഷ് കാപ്പുങ്കര, ആഷിക് പി.അശോക്, തോമസ് പീറ്റര്‍, രാജേഷ് കൊയിലാണ്ടി, പൗലോസ് കരിപ്പാക്കുടി, വി.ഡി.ജോസ്, പി.പി.നൗഷാദ്, നാസര്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മെയ് 9,10 തിയതികളില്‍ കോട്ടയത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കോഴിക്കോട് ജില്ലയില്‍ നിന്നു 300 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.
Kerala Congress (Jacob) organized a leadership meeting