നടുവണ്ണൂര്‍: എലങ്കമല്‍ സംയുക്ത മഹല്ല് കോഡിനേഷന്റെ കീഴിലുളള പതിനേഴ് മഹല്ലുകളുടെ കൂട്ടായ്മ രൂപീകരിച്ചു.

ലഹരിക്കെതിരെ മുഴുവന്‍ മഹല്ല് നിവാസികളെയും ഉള്‍പ്പെടുത്തി ക്രിയാത്മക ബോധവത്കരണം നടത്താന്‍ തീരുമാനമായി. ഭരണഘടന വിരുദ്ധമായ വഖഫ് നിയമം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മഹല്ല് ഖത്തീബ് ഹാഫിള് അനീസ് ഫൈസി ഉദ്ഘാടനം ചെയ്തു. എലങ്കമല്‍ മഹല്ല് വൈസ് പ്രസിഡണ്ട് ടി . ഇബ്രാഹികുട്ടി അധ്യക്ഷത വഹിച്ചു. തന്‍സീര്‍ ദാരിമി കാവുന്തറ മുഖ്യപ്രഭാഷണം നടത്തി.
സംയുക്ത മഹല്ല് കോഡിനേഷന്‍ ഭാരവാഹികളായി ടി.പി. പര്യക്കുട്ടിഹാജി, ടി. ഇബ്രാഹിം കുട്ടി, വി.പി. അബ്ദുറഹിമാന്‍, ടി.കെ. അബ്ദുള്ള ഹാജി, കെ.കെ. കുഞ്ഞായി ഹാജി (ഉപദേശ സമിതി), യു.കെ കാസിം ഹാജി (ചെയര്‍മാന്‍), ഇമ്പിച്ചാലി ഹാജി തറവട്ടത്ത്, വി.കെ ജാബിര്‍, ആരിഫ് സഖാഫി (വൈസ് ചെയര്‍മാന്‍മാര്‍), ഇ.കെ അഹമദ് മൗലവി (ജനറല്‍ കണ്‍വീനര്‍) വി.കെ നൗഷാദ്, പി. ജലീല്‍ (കണ്‍വീനര്‍മാര്‍), സഫ അസ്സയിനാര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ടി.കെ. കുഞ്ഞിപ്പക്കി ഹാജി, സാജിദ് നടുവണ്ണൂര്‍, ആവള മുഹമ്മദ്, ടി.പി അബ്ദു റഹിമാന്‍, മുഹമ്മദ് കുനിയില്‍, കെ. മുഹമ്മദ് അഷ്‌റഫ്, സി. യൂസുഫ്, ഞേറലില്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Mahal alliance formed against drug addiction at naduvannur