കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ കുഞ്ഞോത്ത് ഭാഗത്ത് കാട്ടു പോത്തിന്റെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍.

കഴിഞ്ഞദിവസം രാത്രിയില്‍ കുഞ്ഞോത്ത് പാറക്ക് സമീപം താമസിക്കുന്ന എടപ്പറമ്പില്‍ സജീവന്‍ എന്നയാളുടെ വീടിന്റെ പുറകുവശത്തുനിന്നും കരച്ചില്‍ കേട്ടതായും ശേഷം കൂടുതല്‍ നാട്ടുകാര്‍ പോത്തിനെ നേരിട്ട് കണ്ടതായും പറയപ്പെടുന്നു.
പെരുവണ്ണാമൂഴിയില്‍ നിന്നും ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ഗ്രാമപഞ്ചായത്ത് അധികൃതരും ഭാഗത്തു തെരച്ചില്‍ നടത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Locals reported seeing a wild buffalo at koothali