ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഓട്ടുവയല്‍ കാരയില്‍ നട- കുറൂര്‍ കടവ് കോണ്‍ക്രീറ്റ്റോ ഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് നാട്ടുകാര്‍ക്ക് ആശ്വാസമായി. റോഡ് ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു.

സജീവന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ആര്‍ രാഘവന്‍, ഇ.ടി ഷൈജ, ടി. മനോജ്, കെ.കെ കുഞ്ഞബ്ദുള്ള, കെ.ഗംഗാധരന്‍ ടി.എം ഹരിദാസന്‍, പി.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എട്ടാം വാര്‍ഡ് അംഗം എ.കെ ഉമ്മര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസീസ് കെ ടി. നന്ദിയും പറഞ്ഞു
Ottuvayal. Karayil Nad. Kurur Kadavu Road inauguration