മേപ്പയ്യൂര്‍ : പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതോടെ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി വലിയ പറമ്പില്‍ അനുമോള്‍ (34) ളുടെ പരാതിയില്‍ ആണ്‍ സുഹൃത്ത് സനൂപിനെതിരെ പൊലീസ് കേസെടുത്തു.

മദ്യപിച്ച് എത്തിയിരുന്ന യുവാവ് സംശയരോഗത്താല്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി അനുമോള്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.
സംശയരോഗത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവം തുടങ്ങിയപ്പോള്‍ യുവതി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതോടെ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തിയിരുന്നതായും യുവതി വ്യക്തമാക്കി.
തുടര്‍ന്ന് പ്രതി തന്റെ കൈവശം സൂക്ഷിച്ചിരുന്ന വാള്‍, ഗണ്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും അനുമോള്‍ വ്യക്തമാക്കി.
ഉപദ്രവം ഭയന്ന് പ്രണയബന്ധം അവസാനിപ്പിച്ച യുവതിയേയും വീട്ടുകാരെയും നിരന്തരം വിളിച്ച് അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും ഭീക്ഷണികള്‍ ഉന്നയിക്കുകയും ചെയ്തതോടെ പ്രതിക്കെതിരെ അനുമോള്‍ പൊലീസില്‍ പരാതി നല്‍കി. അനുമോളുടെ പരാതിയില്‍ പ്രതിക്കെതിരെ മേപ്പയൂര്‍ പൊലീസ് കേസെടുത്തു.
Complaint alleging that a woman who backed out of a romantic relationship was threatened at meppayoor