അരിക്കുളം: നിത്യരോഗിയായ അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മന്‍ നായരുടെ വീട്ടിലേക്കുള്ള വഴി ഗതാഗത യോഗ്യമാക്കി മാതൃക പ്രവര്‍ത്തനം നടത്തിയിരിക്കുകയാണ് അരിക്കുളത്തെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും. നിത്യരോഗിയായ പുരുഷോത്തമ്മന്‍ നായര്‍ക്ക് വീട്ടിലേക്ക് വാഹനം എത്താത്തത് ആശുപത്രിയിലും മറ്റും പോകാന്‍ ഏറെ ബുദ്ധി മുട്ടിലായിരുന്നു.

മഴക്കാലത്ത് വീട്ടിലേക്ക് കാല്‍ നടയാത്ര പോലും ദുഷ്‌കരമായിരുന്നു പുരുഷോത്തന്മന്‍ നായരുടെ വീട്ടിലേക്കുള്ള വഴി. നിര്‍മ്മാണ ചിലവിനുള്ള തുകയും പാര്‍ട്ടിയാണ് സ്വരുപിച്ചത് .റോഡിന്റെ ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം ശ്യമള ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി മരായ ഒ.കെ ചന്ദ്രന്‍, രാമചന്ദ്രന്‍ നീലാബരി, തങ്കമണി ദീപാലയം, സേവാ ദള്‍ മേപ്പയ്യൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ അനില്‍കുമാര്‍ അരിക്കുളം, കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷീം കാവില്‍, ബാലകൃഷ്ണന്‍ കൈലാസം, ഐഎന്‍ടിയൂസി അരിക്കുളം മണ്ഡലം ട്രഷറര്‍ രാമചന്ദ്രന്‍ ചിത്തിര, രാമ നന്ദന്‍ മഠത്തില്‍, മാഹിളാ കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജാ പുളിയത്തിങ്കല്‍, സി.എം രാഗേഷ്, വി.വി രാജന്‍ എന്നിവര്‍ നേതൃത്തം നല്‍കി
Congress workers in Arikulum concrete the road to the house of a chronically ill person