പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റിന്റെ അഞ്ചാം ദിനം സാസ്‌ക്കാരിക പരിപാടിയോടെ തുടക്കമായി. സാംസ്‌കാരിക സമ്മേളനം ശിവദാസ് ചെമ്പ്ര ഉദ്ഘാടനം ചെയ്തു. വത്സന്‍ എടക്കോടന്റെ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് നാടകവും ജനങ്ങളെ സംഗീതത്തില്‍ ആറാടിച്ച കവര ബാന്‍ഡ് സംഗീത ട്രൂപ്പിന്റെ സംഗീത നിശയും അരങ്ങേറി. പി.എം അഷറഫ് സ്വാഗതവും കുളങ്ങര ബാലന്‍ നന്ദിയും പറഞ്ഞു.
ഫെസ്റ്റില്‍ ഇന്ന് സുറുമി വയനാട് നയിക്കുന്ന ഇശാല്‍ രാവും തുടര്‍ന്ന് കുടുംബശ്രീ, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറുന്നു.
Nochad Fest Drama Lovers' Day 5