ആവള: കുട്ടോത്ത്പുതുതായി ആരംഭിച്ച ജനകീയ വായനശാലയുടെ രേഖ കൈമാറലും വായന ഗ്രാമം പരിപാടിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കുട്ടോത്ത് മിനി ഇന്‍ഡസ്ട്രിയല്‍ പ്രദേശം കേന്ദ്രീകരിച്ചാണ് പുതിയ വായനശാല ആരംഭിച്ചത്. വീട്ടുമുറ്റങ്ങളില്‍ പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന വായന ഗ്രാമ പരിപാടിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. നെഹ്‌റുവിന്റെ 'ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍' എന്ന പുസ്തകം എന്‍ നാരായണന്‍ പരിചയപ്പെടുത്തി. എന്‍ സലാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ രാഗേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവ് , പഞ്ചായത്ത് മെമ്പര്‍മാരായകെ. പ്രസീത, മോനുഷ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
The library and the Reading Village program were inaugurated.