മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പതിനായിരത്തോളം പുസ്തകങ്ങളുമായി ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയില്‍ ലോക പുസ്തക ദിനത്തില്‍ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ബിസിനസ് റിലേഷന്‍ഷിപ്പ് അനാലിസിസ് എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഡോ. ഷബ്‌ല മുഹമ്മദ് മുസ്തഫ ബ്ലൂമിംഗ് ആര്‍ട്‌സ് ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി അവധിക്കാല വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു.
ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് പുസ്തകം ഏറ്റുവാങ്ങി. കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, ലൈബ്രേറിയന്‍ വൈ.എം. ജിഷിത, ബി. അശ്വിന്‍, വിജീഷ് ചോതയോത്ത്, നിഷാദ് പൊന്നങ്കണ്ടി എന്നിവര്‍ സംസാരിച്ചു.
Blooming Arts launches holiday reading challenge at meppayoor