പേരാമ്പ്ര: ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റ്റര്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് സീസണ്‍ 2 ആരംഭിച്ചു. കളിയാണ് ലഹരി എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. പതിനഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ പതിമൂന്ന് വയസ്മുതല്‍ പത്തൊന്‍പത് വയസ്സ് വരെയുള്ള മുപ്പത് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡണ്ട് സി.എച്ച് സനൂപ് അധ്യക്ഷത വഹിച്ചു.
എസ. സുനന്ദ്, പ്രകാശന്‍ കന്നാട്ടി, എന്‍.എസ് നിധീഷ്, മുല്ലപ്പള്ളി അശോകന്‍, അരുണ്‍ പെരുമന, പി.കെ.കൃഷ്ണദാസ്, പി. ശ്രീജിത്ത്, കെ. ശ്രീനാഥ്, എന്‍.കെ. രാജീവന്‍, ശ്യാംജി കടിയങ്ങാട്, ഒ.കെ.കരുണാകരന്‍, എന്‍.കെ. അനൂപ്, കെ.അരുണ്‍ രാജ്, കെ.വിജീഷ്, എം.പി സജീഷ്, എം.സുധ, ജവാന്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.വി.കെ രാധാകൃഷ്ണന്‍, യു കെ. വിജയന്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
Volleyball coaching camp begins