പയ്യോളി: പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. ബീഹാറി സ്വദേശി പയ്യോളി ഏടത്തുംതാഴെ മുഹമ്മദ് മസൂദ് (37)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ തോലേരി ടൗണില്‍ വച്ച് എതിര്‍ദിശയില്‍ നിന്നും വന്ന വാഹനത്തിലുള്ളവരുമായി സംസാരമുണ്ടായതിനെ തുടര്‍ന്ന് യാത്രികന്‍ ഇയാളെ കടന്നാക്രമിക്കുകയായിരുന്നു. ഒപ്പം സംഭവസ്ഥലത്തെത്തിയ രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചതായും മസൂദ് വ്യക്തമാക്കി.

തലയ്ക്കും കൈക്കുമുള്‍പ്പെടെ പരിക്കുകളോടെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് മസൂദിന്റെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന മൂന്നു പേര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
An interstate worker was beaten up in Payyoli.