---
title: "നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന് "
english_title: "Today at the Nochad Janakiya Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/285854/today-at-the-nochad-janakiya-festival"
published_at: "2025-04-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b6b643a946_fest5.JPG"
keywords: []
---

# നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന് 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്.

വോളി ഫെസ്റ്റ് , കേരളീയം നൃത്തസന്ധ്യ, വയലിന്‍ ഫ്യൂഷന്‍, എംടിക്ക് ആദരം, നാടകം, കുടുംബശ്രീ കലാമേള, ഇശല്‍ രാവ്, സാംസ്‌കാരിക ഘോഷയാത്ര, കളരിപ്പയറ്റ്, മ്യൂസിക് നൈറ്റ്, ആകാശക്കാഴ്ച്ച എന്നീ പരിപാടികളാണ് നടക്കുന്നത്.

ഇന്ന് ഏപ്രില്‍ 25 ന് 3 മണിക്ക് നവകേരളവും സ്ത്രീപദവിയും സെമിനാര്‍ നടന്നു. വേദിയില്‍ വൈകുന്നേരം 6 മണിക്ക് സുറുമി വയനാട്, ഫാസില ബാനു, ആദില്‍ അത്തു ആന്റ് കൈരളി പട്ടുറുമാല്‍ ടീം നയിക്കുന്ന ഇശല്‍ രാവ്. രാത്രി 7.30 ന് കുടുംബശ്രീ കലോത്സവം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/285854/today-at-the-nochad-janakiya-festival)