പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി വെള്ളിയൂര്‍ ജുമാ മസ്ജിദ്. ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപിക ബിന്ദു, അധ്യാപകരായ സി നസീറ, ടി മുഹമ്മദ് എന്നിവര്‍ക്കാണ് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.

യാത്രയയപ്പ് സംഗമം പള്ളിയും പള്ളിക്കൂടവും തമ്മിലുള്ളബന്ധവും മത സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും മികച്ച മാതൃകയായി.
ഇരുപത് വര്‍ഷത്തോളം നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ആയി സേവനമനുഷ്ടിച്ച നാടിന്റെ ഗുരു എം.വി രാഘവന്‍ യാത്രയയപ്പ് സംഗമം ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകര്‍ക്ക് അദ്ദേഹം ഉപഹാരവിതരണവും നടത്തി.
വെള്ളിയൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എസ്.കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. റിട്ട: എഇഒ ടി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. രാഘവന്‍ മാസ്റ്ററെ പള്ളി കമ്മിറ്റി പ്രസിഡന്റ് എസ്.കെ ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
വെള്ളിയൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രം പ്രസിഡണ്ട് രമേശന്‍, കെ മൊയ്ദു, കെ.എം അബൂബക്കര്‍, മജീദ് എടവന, കെ ഹമീദ്, കെ.കെ കലന്തന്‍, എന്‍ അഹമ്മദ് മദീനി, പി.കെ ആയിഷ, വി.എം അബ്ദുല്ല, ശംസുദ്ധീന്‍ ചാലില്‍, എം.വി ബിന്ദു, ടി മുഹമ്മദ്, സി നസീറ എന്നിവര്‍ സംസാരിച്ചു.
വെള്ളിയൂര്‍ ജുമാമസ്ജിദ് സെക്രട്ടറി കെ മുബീര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി മുസ്തഫ നന്ദിയും പറഞ്ഞു. ടി.ടി അബ്ദുസ്സലാം ഖിറാഅത് നടത്തി.
Velliyoor Juma Masjid as the venue for a special farewell