മേപ്പയൂര്‍: ചാവട്ട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍-ചാവട്ട് മഹല്ല് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മ്മവും ഹജ്ജ് യാത്രയയപ്പും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
വര്‍ത്തമാന കാലത്ത് പഴയകാല വരുമാന സ്രോതസ്സുകളില്‍ നിന്നും മാറി മത സ്ഥാപനങ്ങള്‍ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.
ചാവട്ട് ഇസ് ലാഹുല്‍ മുസ് ലിമീന്‍ മദ്രസയിലെ ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളായ ആലിയ ബത്തൂല്‍, അന്‍ഹ ഫാത്തിമ, മുഹമ്മദ് ശമ്മാസ്, അമര്‍ സിയാന്‍, നിയാ മെഹ്‌റിന്‍, സഹല്‍ സാജിദ്, മുഹമ്മദ് സ്വലാഹുദ്ദീന്‍, മുഹമ്മദ് റബീഹ്, ഹാനിഷ് മുഹമ്മദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ചാവട്ട് മഹല്ല് കമ്മിറ്റിയും, കോരമ്മന്‍കണ്ടി ട്രസ്റ്റും ഏര്‍പ്പെടുത്തിയ മൊമന്റോ സയ്യിദ് സാദിഖലി തങ്ങള്‍ നല്‍കി അനുമോദിച്ചു.
മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി ഇ.കെ അബൂബക്കര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ സത്യന്‍ കാരയാട് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം വകയിലുളള ആദ്യ ഫണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖത്തര്‍-ചാവട്ട് മഹല്ല് കമ്മിറ്റി പ്രതിനിധി അനസ് പാലാച്ചിയില്‍ നിന്നും സ്വീകരിച്ചു.
ഈ വര്‍ഷം ഹജ്ജിന് പോകുന്ന സി.കെ ഉമ്മര്‍, ഭാര്യ ജമീല,പി.എം അബ്ദുള്ളക്കുട്ടി, ഭാര്യ സൗദ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. മഹല്ല് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ സ്വാഗതവും ട്രഷറര്‍ പി അബ്ദുളള നന്ദിയും പറഞ്ഞു. മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി, തറവട്ടത്ത് ഇമ്പിച്ച്യാലിഹാജി, അബ്ദുള്ള സഖാഫി, ഉനൈസ് മൗലവി, ഇ.കെ അഹമ്മദ് മൗലവി, മുസ്തഫ ഫൈസി, നജീബ് മന്നാനി, എം.എം അഷറഫ്,നാറാണത്ത് അമ്മത് ഹാജി, ആവള മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
സി.കെ മൊയ്തി ഹാജി, യു.കെ അബ്ദുളള, കെ.സി ഇബ്രാഹിം, സി.ഇ അഷറഫ്, കെ.കെ മുനീര്‍, എം അബ്ദുറഹിമാന്‍, കെ.കെ ഹസീബ്, സി.എം ബഷീര്‍, ടി.കെ മുഹമ്മദ്, സി.കെ മുഹമ്മദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
The foundation stone laying ceremony of the shopping complex and the Hajj pilgrimage were held