---
title: "കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം"
english_title: "Fire breaks out in Kozhikode Medical College Emergency Department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/287501/fire-breaks-out-in-kozhikode-medical-college-emergency-department"
published_at: "2025-05-02T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6814edba7b996_zzzzzzzzzzzzzzzzzz.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത്. തീയും പുകയും വന്നതോടെ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത്. തീയും പുകയും വന്നതോടെ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സിടി സ്‌കാനിന് സമീപത്ത് നിന്നാണ് പുക ഉയര്‍ന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്. സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരവധി പേര്‍ കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്നു. 

രോഗികളെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് വളന്റിയര്‍മാരും രോഗികളുടെ ബന്ധുക്കളും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി പുക നിയന്ത്രണം വിധേയമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/287501/fire-breaks-out-in-kozhikode-medical-college-emergency-department)