പേരാമ്പ്ര : താമരശ്ശേരി ചുരത്തില്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ അജുല്‍ കൃഷ്ണന്റെ ഡ്രോണ്‍ മലയിടുക്കില്‍ കുടുങ്ങി. അജുല്‍ കൃഷ്ണന് ഡ്രോണ്‍ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്ടപ്പെടുകയുമായിരുന്നു.

സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് അജുല്‍ കൃഷ്ണ കല്‍പ്പറ്റ അഗ്നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചത്. രാവിലെ 11.30 ന് വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂറുകള്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്‌കരമായിരുന്നു തിരച്ചില്‍.
ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്. ഡ്രോണ്‍ ചുരത്തില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ഉടമ അജുല്‍ കൃഷ്ണന് കൈമാറി.
ഫയര്‍ ഓഫീസര്‍ ജിതിന്‍ കുമാര്‍, എം.ബി. ബേബിന്‍, സുജിത്ത്, ഷിബിന്‍ എന്നിവര്‍ ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലാണ് ഡ്രോണ്‍ വീണ്ടെടുക്കാനായത്. എസ്എഫ്ആര്‍ഒ എ.വി. വിനോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുധീഷ് , ശ്രീഷ്മ തുടങ്ങിയവരും തിരച്ചിലില്‍ പങ്കെടുത്തു.
Perambra native's drone gets stuck in a gorge; Kalpetta Fire Force officials return it