പേരാമ്പ്ര : എ.കെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റ് ചെറുവണ്ണൂര്‍ എട്ടാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.

ആവള മഠത്തില്‍ മുക്കില്‍ സുദിനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ സാഹിത്യകാരന്‍ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. വിഭ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ടാല്‍ മാത്രമേ വരും തലമുറയ്ക്ക് മത്സര രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ള എന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ എം മോഹനന്‍ അധ്യക്ഷത വഹിച്ചു. വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ പാല ചെയര്‍മാനും പ്രശസ്ത മോട്ടിവേഷന്‍ കരിയര്‍ ഗുരുവുമായ അഡ്വ എസ് ജയസൂര്യന്‍ ക്ലാസ്സ് നയിച്ചു.
ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ്, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഡി.കെ മനു, കെ.ടി വിനോദന്‍, എ.കെ രാമചന്ദ്രന്‍, സി.കെ ലീല, ഇല്ലത്ത് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
A.K. Narayanan Nair Seva Trust organizes career guidance class at perambra