കുറ്റ്യാടി: കള്ളാട് വേട്ടോറയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടോറയില്‍ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വദേശി രാജേഷ് ഖാന്‍ എന്ന ആളുടെ വീട്ടില്‍ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

രാജേഷ് ഖാന്‍ കുടുംബവുമൊന്നിച്ചു വെക്കേഷന് സ്വദേശത്താണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് കൃഷി കണ്ടെത്തുകയായിരുന്നു. ചെടികള്‍ സ്റ്റേഷനിലേക്ക് മാറ്റി.
ജനകീയ ദുരന്ത നിവാരണസേന പ്രവര്‍ത്തകരും സ്ഥലത്തെത്തി. തൊട്ടില്‍പ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അനേഷണം ആരംഭിച്ചു.
Cannabis cultivation discovered in home yard at kuttiyadi