കോഴിക്കോട് : (perambra.truevisionnews.com) കൊയിലാണ്ടി ഉള്ളിയേരിയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ.

ഉള്ളിയേരി വീട്ടിൽ താഴെ രവീന്ദ്രനാണ് പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാധികാരമുള്ള 2 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്.
താമരശ്ശേരി റോഡരികിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി ജെൻ്റ്സ് പാർക്കിന് സമീപത്ത് നിന്നാണ് ഇയാളെ ബാലുശ്ശേരി റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സബീറലിയും സംഘവും പിടികൂടിയത്.
സംഭവത്തിൽ യുവാവിനെതിരെ അബ്‌കാരി ആക്ട് നിയമപ്രകാരം കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ദിലീപ്കുമാർ, ഇ. എം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനയ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രശാന്ത് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
youth arrested Indian made foreign liquor Koyilandy Ulliyeri.