വടകര: കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം.

ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്. ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാർക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Three people stabbed by neighbor in Vadakara; one in critical condition