കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തില്‍ ഒടുവില്‍ പരിഹാരം. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു.
പരിഹരിക്കാമെന്ന് മന്ത്രി റിയാസ് വിളിച്ച് സംസാരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അപകടത്തെ തുടര്‍ന്നാണ് പേരാമ്പ്ര സ്വദേശി വിശ്വനാഥനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബില്‍ തുക സര്‍ക്കാര്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചില്ല.
രോഗിക്കുള്ള വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ സജ്ജമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
രോഗിക്കുള്ള വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളേജില്‍ സജ്ജമാണ്. പ്രശ്‌നം ജില്ലാ കളക്ടറെയും ആരോഗ്യമന്ത്രിയെയും അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
തുടര്‍ന്ന ഭീമമായ ബില്‍ തുക വന്നതോടെ പണം അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബന്ധുക്കള്‍ വലഞ്ഞു. ഇന്നലെ കുടുംബത്തെ അറിയിക്കാതെയാണ് വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രിയാണ് വിശ്വനാഥനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് തിരികെ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ബില്ല് നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ തുടരാനായിരുന്നു കുടുംബത്തിന്റെ താല്പര്യം.
സ്വകാര്യ ആശുപത്രിയില്‍ ബില്‍ അടയ്ക്കാതെ ഇനി രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആകില്ലെന്ന് സാഹചര്യമാണ് ഉണ്ടായിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്.
Medical College accident; Perambra native faces Rs. 42,000 private hospital bill