പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി മെയ് 11 ന് ആഘോഷിക്കുന്നു.

പ്രതിഷ്ഠാ ദിനം മെയ് 17 നും ക്ഷേത്രം തന്ത്രി ഡോക്ടര്‍ എളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിവിധ ക്ഷേത്ര ചടങ്ങുകളോടെ നടത്തുന്നു.
മെയ് 17 പ്രതിഷ്ഠാ ദിനത്തില്‍ അന്നദാനം, വൈകിട്ട് സഹസ്രദീപസമര്‍പ്പണം, കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളം, ഗോകുലം പേരാമ്പ്രയുടെ ഭക്തിഗാനാഞ്ജലി, റിഥം സ്‌കൂള്‍ ഓഫ് ഡാന്‍സ് പേരാമ്പ്ര അവതരിക്കുന്ന 'നൃത്തസന്ധ്യ ', പ്രാദേശിക കലാകാരന്‍മാരുടെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
Narasimha Jayanti celebration at Kizhinjanyam Narasimha Murthy Temple at perambra