പേരാമ്പ്ര : കുറ്റാന്വേഷണത്തിന്റെ പേരില്‍ ആള് മാറി ക്രൂരമായ ആക്രമിക്കപ്പെട്ട ചെറുവണ്ണൂര്‍ കണ്ടീതാഴ പുറക്കാട്ട് ആദിലിനെ അടിച്ചു പരിക്കേല്‍പ്പിച്ച പൊലീസിനെ ലഹരി പരിശോധനക്ക് വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ സ്റ്റേഷനില്‍ വെച്ചാണ് ഏറണാകുളത്ത് നിന്ന് കേസ് അന്വേഷണത്തിന് വന്നു എന്ന് പറയുന്ന പൊലീസ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പിച്ചത്. സാമ്പത്തിക ക്രമക്കേടില്‍ പെട്ട സൗരബ് എന്ന ആളാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആദിലിനെ ചോദ്യം ചെയ്തതും ആക്രമിച്ചതും. പൊലീസിന്റെ ഉരുട്ടി കൊലയും ആള്‍ മാറി അക്രമവും വ്യാപകമാവുമ്പോള്‍ ഉറക്കം നടിക്കുന്ന അധികാരികള്‍ കേരളത്തെ ഗുണ്ടകളുടെ വിഹാര കേന്ദ്രം ആക്കുകയാണ് എന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. അകാരണമായി ആദിലിനെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശകത്മായ സമരപരിപാടിക്ക് നേതൃത്ത്വം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു .
ശിഹാബ് കന്നാട്ടി,കെസി മുഹമ്മദ് ,സലിം മിലാസ്, ടി.കെ നഹാസ്, കെ.കെ റഫീഖ്, അബ്ദുല്‍ സത്താര്‍, സി.കെ ജറീഷ്, ഷംസുദ്ധീന്‍ വടക്കയില്‍, പി.വി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ പരിക്ക് പറ്റിയ ആദിലിനെ സന്ദര്‍ശിച്ചു. പി.സി ഉബൈദ്,
യു.കെ റാഷിദ്, ജസീം കക്കറമുക്ക്, മുഹമ്മദ് കാളിയെടുത്ത്, മുഹമ്മദ് അല്‍ഫോസ്, അബ്ദുറഹ്‌മാന്‍ മുയിപ്പോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Youth League: Police should be subjected to drug tests to prevent violence