കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയായ സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ഐആര്‍എംയു അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ചെലവില്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്ന പ്രിവിലിജ് കാര്‍ഡ് നല്‍കുന്നു.
വിവിധ പരിശോധനകള്‍ക്കും ചികിത്സക്കും 10 ശതമാനം മുതല്‍ 50 ശതമാനം വരെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനം അകലാപ്പുഴ ലേക് വ്യൂ പാലസില്‍ നടന്ന ഐ.ആര്‍.എം.യു ജില്ല സമ്മേളന വേദിയില്‍ നടന്നു.
ഡിസ്‌പ്ലേ ബോര്‍ഡ് പ്രകാശനം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീഷ് നെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.പി. ദുള്‍ഫിഖില്‍, സി.പി.എം ജില്ലാകമ്മിറ്റി അംഗം എം.പി. ഷിബു, യൂണിയന്‍ സംസ്ഥാന നേതാക്കളായ സുനില്‍ കോട്ടൂര്‍, ഉസ്മാന്‍ അഞ്ചുകുന്ന്, കെ.പി. അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ട്രഷറര്‍ കെ.ടി.കെ. റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോ. സെക്രട്ടറി അനുരൂപ് പയ്യോളി, ജില്ലാ കമ്മിറ്റി അംഗം രവി എടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kozhikode Star Care Hospital provides special benefits for treatment and check-ups to media personnel