കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പ്രമുഖ കണ്ണാശുപത്രിയായ വിട്രസ്റ്റ് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ഐആര്‍എംയു വിലെ അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ചെലവില്‍ പ്രത്യേക ഇളവുകള്‍ നല്‍ക്കുന്ന പ്രത്യേക ചികിത്സ സൗജന്യങ്ങള്‍ നല്‍കുന്നു.

ഇതിനായി വിട്രസ്റ്റ് - ഐആര്‍എംയു പ്രിവിലേജ് കാര്‍ഡ് പദ്ധതി നടപ്പിലാകുന്നു. പദ്ധതിയിലൂടെ വിട്രസ്റ്റ് കണ്ണാശുപത്രിയുടെ താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സൗജന്യ നിരക്കില്‍ നേത്രചികിത്സയും ലാബ് ടെസ്റ്റുകളും ലഭ്യമാക്കുന്നു.
പ്രിവിലേജ് കാര്‍ഡിന്റെ കൈമാറ്റം അകലാപ്പുഴ ലേക് വ്യൂ പാലസില്‍ നടന്ന ഐആര്‍എംയു ജില്ലാ സമ്മേളനത്തില്‍ വെച്ച് നടന്നു. പ്രിവിലേജ് കാര്‍ഡ് യുണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസിന് നല്‍കി വിട്രസ്റ്റ് കണ്ണാശുപത്രി ഡപ്യുട്ടി ഓപ്പറേഷന്‍ മനേജര്‍ ബിനാ സ് മുഹമ്മദ്, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവായ മുഹമ്മദ് നിഷാദ്എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.പി. ദുള്‍ഖിഫില്‍, സിപിഎം ജില്ലാകമ്മിറ്റിയംഗം എം.പി. ഷിബു, ഐആര്‍എംയു സംസ്ഥാന നേതാക്കളായ സുനില്‍ കോട്ടൂര്‍, ഉസ്മാന്‍ അഞ്ചു കുന്ന്, കെ.പി.അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് കുഞ്ഞബ് ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ട്രഷറര്‍ കെ.ടി.കെ. റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോ.സെക്രട്ടറി അനുരൂപ് പയ്യോളി, ജില്ലാ കമ്മിറ്റിയംഗം രവി എടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Vitrust Eye Hospital provides healthcare to journalists