അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരില്‍ വെച്ച് നടന്നു.

ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
കുറുങ്ങോട്ട് നാരായണന്‍ നായര്‍, പി. കുട്ടിക്കൃഷ്ണന്‍ നായര്‍, സി. സുകുമാരന്‍, ടി.ടി. ശങ്കരന്‍ നായര്‍, ഇ.കെ. ഭാസ്‌ക്കരന്‍, കെ.കെ. നാരായണന്‍, നാസര്‍ ചാലില്‍, ഒ.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് കുടുംബാംഗങ്ങള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ശ്രീധരന്‍ കണ്ണമ്പത്ത്, കെ. ശ്രീകുമാര്‍, അനില്‍കുമാര്‍ അരിക്കുളം, മായന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
A.K. Krishnan organized a memorial service at arikkulam