പേരാമ്പ്ര : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നടന്നു.

ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പാലേരി പയ്യോളി അങ്ങാടിയില്‍ ദേശീയ റഗ്ബി താരം മുഹമ്മദ് അനസ് കയനയിലിന് നല്‍കി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, സലിം മിലാസ്, സി.കെ ജറീഷ്, മുനീര്‍ കുളങ്ങര, പി.ടി അബ്ദുറഹിമാന്‍, ലത്തീഫ് തുറയൂര്‍, കട്ടിലേരി പോക്കര്‍ ഹാജി, ഹംസ കൊയിലോത്ത്, പി.ടി ഫൈസല്‍, അഫ്നാസ് കുയിമ്പില്‍, എം.എം അസ്ലം, എ.കെ ഹസീബ്, വി.പി റിയാസ്, റംഷിദ് അത്തിക്കോളി തുടങ്ങിയവര്‍ സംസാരിച്ചു.
Muslim Youth League Membership Campaign Inauguration