പേരാമ്പ്ര : നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചാലിക്കരയില്‍ നിര്‍മ്മിച്ച ഉമ്മന്‍ ചാണ്ടി മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 6 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വെച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായചിത്രം അനാച്ഛദനം ചെയ്യും. ചടങ്ങില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
Congress office inauguration tomorrow at chalikkara